Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയയിലേക്കുള്ള ആസ്ട്രാസെനെക്കെ വാക്‌സിൻ കയറ്റുമതി ഇറ്റലി തടഞ്ഞു

റോം- ഓസ്‌ട്രേലിയയിലേക്കുള്ള ആസ്ട്രാസെനെക്ക വാക്‌സിൻ കയറ്റുമതി ഇറ്റലി തടഞ്ഞു. രണ്ടര ദശലക്ഷം ഡോസുകളാണ് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാൻ പദ്ധതിയുണ്ടായിരുന്നത്. എന്നാൽ വൻകിട ഫാർമ കമ്പനി തങ്ങളുടെ കരാർ മാനിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കയറ്റുമതി നിയന്ത്രണ സംവിധാനം ഉപയോഗപ്പെടുത്തി വാക്‌സിൻ കയറ്റുമതി തടഞ്ഞത്.
കഴിഞ്ഞ മാസം മരിയോ ഡ്രാഗിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് വാക്‌സിനുകൾക്ക് ക്ഷാമം നേരിടുന്നതിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത്. ഡിസംബർ അവസാനത്തിൽ ആരംഭിച്ച വാക്‌സിൻ പ്രചാരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡോസുകളുടെ കുറവ് നേരിട്ട യൂറോപ്യൻ യൂണിയൻ കോവിഡ് വാക്‌സിനുകൾക്കായി കയറ്റുമതി നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വാഗ്ദാനം ചെയ്തതിനേക്കാൾ കുറവ് ഡോസുകളാണ് ആസ്ട്രാസെനെക്കെ യൂറോപ്യൻ യൂണിയന് നല്കിയത്. യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ട 80 ദശലക്ഷം ഡോസുകളിൽ പകുതി നല്കാൻ പോലും ആസ്ട്രാസെനക്കയ്ക്ക് സാധിച്ചിട്ടില്ല.  
ആഗോള വിതരണ ശൃംഖലയെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണതയാണ് യൂറോപ്യൻ യൂണിയന്റേതെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. വാക്‌സിനേഷന്റെ ആദ്യഘട്ടത്തിലാണ് ഓസ്‌ട്രേലിയ.
 

Latest News