തൃശൂർ- സർക്കാരിനേയും പ്രതിപക്ഷത്തേയും ഒരു പോലെ വിമർശിച്ച് കത്തോലിക്ക സഭ തൃശൂർ അതിരൂപത മുഖപത്രം. സംസ്ഥാനത്ത് എൽഡിഫ് യുഡിഎഫ് മുന്നണികൾ മുസ്‌ലിം പ്രീണനമാണ് നടത്തുന്നതെന്ന് മുഖപത്രം ആരോപിക്കുന്നു. ക്രൈസ്തവ സമൂഹത്തെ ഇരു മുന്നണികളും അവഗണിക്കുകയാണെന്നും മുഖപത്രത്തിൽ വിമർശനമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് മുസ്‌ലിം പ്രീണനമാണ്.കഴിഞ്ഞ കാലത്ത് യുഡിഎഫ് തുടർന്നു വന്ന പ്രീണനം എൽഡിഎഫ് സർക്കാർ തുടരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വഴിയാണ് മുസ്‌ലിം പ്രീണനം നടക്കുന്നത്. അർഹതപ്പെട്ട പല പദവികളും ആനുകൂല്യങ്ങളും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കുകയാണ്.