ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും പങ്കെന്ന് സ്വപ്‌നയുടെ മൊഴി

തിരുവനന്തപുരം-ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിക്കാർക്കും പങ്കുണ്ടെന്ന് സ്വപ്‌നയുടെ മൊഴി. മന്ത്രിമാരുടെ നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. യു.എ.ഇ കോൺസൽ ജനറലിന്റെ സഹായത്തോടെ നിരവധി തവണ ഡോളർ കടത്തിയെന്നും കോൺസൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സ്പീക്കർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകി.
 

Latest News