സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദയാത്രക്ക് അരീക്കോട് ഉജ്വല സ്വീകരണം

അരീക്കോട്- മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദയാത്രക്ക് അരീക്കോട് ഉജ്വല സ്വീകരണം. 
പൊന്നാനിയിൽ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച യാത്രക്ക് ഇന്നലെ അരീക്കോട് പത്തനാപുരത്ത് മുസ്്‌ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണ സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കാപട്യം നിറഞ്ഞ രാഷ്ട്രീയ ലോകത്ത് മനുഷ്യനെ സ്‌നേഹിക്കുന്ന ഹൃദയവുമായാണ് സാദിഖലി ശിഹാബ് തങ്ങൾ ജനങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
എല്ലാ മതങ്ങളും വേദഗ്രന്ഥങ്ങളും ഉദ്‌ഘോഷിക്കുന്നത് ഒരേ ആശയമാണ്. ഖുർആനും ബൈബിളും മറ്റ് വേദങ്ങളും ഇത് തന്നെയാണ് പറയുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിനും വിദ്യാഭാസത്തിനും വേണ്ടി നില കൊണ്ടവരാണ് മുസ്ലിംങ്ങൾ. വിവിധ രീതിയിലുള്ള സമരത്തിലൂടെ 200 വർഷം നടത്തിയ ഐതിഹാസിക പോരാട്ടമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. ഈ സ്വാതന്ത്ര്യമാണ് ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റിയത്. എന്നാൽ ഇപ്പോൾ ആ സംവിധാനങ്ങളെല്ലാം ദുർബലമാകുകയാണ്. രാജ്്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 
ചടങ്ങിൽ കെ.സി.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. അരീക്കോട്, ഊർങ്ങാട്ടിരി, കീഴ്പറമ്പ് പഞ്ചായത്തുകളാണ് പത്തനാപുരത്ത് സംഗമിച്ചത്. രണ്ടാം സ്വീകരണ കേന്ദ്രമായ കാവനൂരിൽ അഡ്വ. കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. കാവനൂർ, കുഴിമണ്ണ, എടവണ്ണ പഞ്ചായത്തുകളുടെ സ്വീകരണമാണ് ഇവിടെ നടന്നത്. തൃക്കലങ്ങോട്ട് നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കണ്ണിയൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട്ടെ സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
യാത്ര വൈസ് ക്യാപ്റ്റൻ അഡ്വ. യു.എ. ലത്തീഫ്, ഡയറക്ടർ ഇസ്മായിൽ മുത്തേടം, ചീഫ് കോഓഡിനേറ്റർ ഉമ്മർ അറക്കൽ കോ-ഓഡിനേറ്റർമാരായ അഷ്റഫ് കോക്കൂർ, സലിം കുരുവമ്പലം, മുസ ലിം ലീഗ് ജില്ലാ ഭാരവാഹികളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി. മുഹമ്മദലി, എം. അബ്ദുല്ലക്കുട്ടി, പി.കെ.സി. അബ്ദുറഹിമാൻ, കെ.എം. ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിലായി പി.കെ. ബഷീർ. എം.എൽ.എ, അഡ്വ. എ. ഉമർ എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ. എൻ. ഷംസുദ്ദീൻ, അഡ്വ. എം. റഹ്മത്തുല്ല, ചന്ദ്രിക എഡിറ്റർ സി.പി. സൈതലവി, എ.പി. ഉണ്ണികൃഷ്ണൻ, അഡ്വ. വി.കെ. ഫൈസൽ ബാബു, അബ്ദുറഹിമാൻ രണ്ടത്താണി, സിദ്ദീഖലി രാങ്ങാട്ടൂർ, പി.കെ. നവാസ്, മുജീബ് കാടേരി, അഡ്വ. പി. മനാഫ് അരീക്കോട്, അഡ്വ. കെ.കെ. ഷാഹുൽ ഹമീദ്, ശരീഫ് കുറ്റൂർ, മുസ്തഫ അബ്ദുൽ ലത്തീഫ്, ടി.പി. അഷ്റഫലി, കബീർ മുതുപറമ്പ്, വി.എ. വഹാബ്, വി.എ.കെ. തങ്ങൾ, എ.കെ. മുസ്തഫ, വല്ലാഞ്ചിറ മജീദ്, അൻവർ മുള്ളമ്പാറ, കെ.ടി. അഷ്റഫ്, ശമീർ ഇടിയാട്ടിൽ, നിസാജ് എടപ്പറ്റ, പി. ളംറത്ത്, ടി.വി. അബ്ദുറഹിമാൻ, യൂസുഫ് വല്ലാഞ്ചിറി, ടി.പി. ഹാരിസ്, പി.വി. അഹമ്മദ് സാജു പ്രസംഗിച്ചു.
 

Latest News