Sorry, you need to enable JavaScript to visit this website.

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല-വി. മുരളീധരൻ

ന്യൂദൽഹി- നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ.ശ്രീധരനായിരിക്കുമെന്ന് ചില പ്രസ്താവനകൾ ഉണ്ടായിരുന്നു. ഞാൻ പാർട്ടി സെക്രട്ടറിയുമായി സംസാരിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ ഇതൊരു പ്രഖ്യാപനമായി കണക്കാക്കരുതെന്നും മുരളീധരൻ പറഞ്ഞു. ഇ. ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വി. മുരളീധരൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും മുരളീധരൻ നീക്കം ചെയ്തു. ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്.
 

Latest News