കോന്നിയിലെ സ്ഥാനാർഥി വിവാദം  അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം

പത്തനംതിട്ട - സ്ഥാനാർഥി നിർണയം അടുത്തിരിക്കെ കോന്നിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച കോൺഗ്രസിൽ ഒരു വിഭാഗം നടത്തുന്ന വിവാദങ്ങൾ അവസാനിപ്പിക്കാൻ കെ.പി.സിസി നിർദേശം. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജിനെ തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയാണ് കെ.പി.സി.സി നിർദേശം നൽകിയിരിക്കുന്നത്. സ്ഥാനാർഥി നിർണയുവുമായി ബന്ധപ്പെട്ട്
ചാനലുകൾക്ക് മുമ്പിൽ വിവാദ പരാമർശം നടത്തിയ ഡി.സി.സി ഭാരവഹികളായ എം.എസ്. പ്രകാശിനും സാമുവേൽ കിഴക്കു പുറത്തിനും ഷോക്കോസ് നോട്ടീസ് നൽകാനും കെ.പി.സി.സി നിർദേശം നൽകി.
ഐ ഗ്രൂപ്പിന് അവകാശപ്പെട്ട കോന്നി സീറ്റിൽ എ ഗ്രൂപ്പിന്റെ അനുവാദത്തോടെ വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ ജില്ലയിലെ ഐ ഗ്രൂപ്പ് നേതൃത്വം സംസഥാന നേതൃത്വത്തെ എതിർപ്പറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണ്ഡലം പ്രസിഡന്റുമാരുടെ പേരിൽ എ.ഐ.സി.സിയ്ക്കയച്ച കത്തും വ്യാജമാണെന്ന് തെളിഞ്ഞതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ഐ ഗ്രൂപ്പ്.
സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടുകൾ സീകരിക്കുന്ന എം.എസ്. പ്രകാശിനെയും സാമുവേൽ കിഴക്കു പുറത്തിനെയും പുറത്താക്കണെമെന്നു ജില്ലയിലെ ഐ ഗ്രൂപ്പിലെ മുതിർന്ന നേതാവായ വെട്ടൂർ ജ്യോതി പ്രസാദിന്റെ നേതൃത്വത്തിൽ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി നിർദേശം നടപ്പിലാക്കാതെ പാർട്ടിയിൽ വിവാങ്ങൾ ഉണ്ടാക്കുന്ന രണ്ട് ഡി.സി.സി ഭാരവാകളും സി.പി.എമ്മുമായി ചേർന്ന് അവരുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
ഇതു ശരിവെക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എം.എസ്. പ്രകാശ് വളരെ നേരത്തെ തന്നെ സി.പി.എമ്മുമായി അടുത്തിരുന്നു. 
കോന്നിയിൽ സി.പി.എം നേതൃത്വത്തിൽ നടന്ന ശിൽപശാലയിൽ പങ്കെടുക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിൽ കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു സാമുവേൽ കിഴക്കുപുറം. വലിയ മാർജിനിലാണ് പരാജയം നേരിടേണ്ടി വന്നത്.


 

Latest News