Sorry, you need to enable JavaScript to visit this website.

സൈനിക വിവരം ചോർത്തൽ: വടക്കൻ കമാൻഡിലെ 3 ജവാന്മാരും പാക് ബന്ധവും അന്വേഷണത്തിൽ

ന്യൂദൽഹി-  ഇന്ത്യൻ ആർമിയുടെ വടക്കൻ കമാൻഡിന്റെ ആസ്ഥാനത്തു നിന്ന് നിന്ന് ഡാറ്റ ചോർത്താൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മൂന്ന് ജവാന്മാരിലേക്കും പാകിസ്താനി ഇന്റലിജൻസുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിലേക്കും നീളുന്നതായി റിപ്പോർട്ട്. ഏറെ നിർണായകമായ വിവരങ്ങളാണ് സേനയിൽ നിന്നും ചോർത്താൻ ശ്രമിച്ചതെന്നാണ് ആരോപണം.

ജവാന്മാരിലൊരാൾ ഉധംപൂരിലെ സൈനികകേന്ദ്രത്തിലുള്ളയാളാണെന്നും ഇയാൾക്ക് ഈ വിവരങ്ങളുടെ ഉറവിടവുമായി അടുത്ത ബന്ധമുണ്ടെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് രണ്ട് ജവാന്മാർ വേറെ ചില ബറ്റാലിയനുകളിൽ പെടുന്നവരാണ്. മൂന്നുപേരും ഈ വിഷയവുമായി ബന്ധപ്പെട്ട് പരസ്പരം ബന്ധപ്പെട്ടിരുന്നെന്നാണ് വിവരം.

പാകിസ്താനി ഇന്റലിജൻസ് തങ്ങൾക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപനക്കാരോ ആയ ഈ ജവാന്മാരെ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. പാകിസ്താനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന ഇടപാടിന്റെ അന്വേഷണത്തിനിടയിലാണ് സൈനകർക്ക് പങ്കുള്ള ഈ ഇടപാട് കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുടെ ശ്രദ്ധയിൽ വരുന്നത്. സൈനിക വിവരങ്ങളടങ്ങിയ ഒരു പെൻഡ്രൈവ് രഹസ്യമായി കൈമാറുന്നത് ഇന്റലിജൻസ് തടയുകയും ചെയ്തു.  സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. ഈ വിഷയത്തിൽ സൈനിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല

Latest News