Sorry, you need to enable JavaScript to visit this website.

ധര്‍മജനെതിരെ ബാലുശ്ശേരിയില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നത് സ്ഥാനമോഹികള്‍ 

ബാലുശ്ശേരി- ആഞ്ഞു പിടിച്ചാല്‍ യു.ഡി.എഫിന് വിജയിക്കാനാവുന്ന സീറ്റാണ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി. ഇവിടെ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിച്ചാല്‍ താരപ്പൊലിമയുമുണ്ടാവും. എന്നാല്‍ സീറ്റിനായി കുപ്പായം തുന്നിയ ലോക്കല്‍ നേതാക്കള്‍ വെറുതെയിരിക്കുമോ? സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇത്തരം കുത്തിത്തിരിപ്പ് കത്തുകള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം എന്ന പ്രതീതി സൃഷ്ടിച്ചാണ് കളി. . ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കി. ധര്‍മ്മജനെ രംഗത്തിറക്കിയാല്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നും ബാലുശ്ശേരി കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. 
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപുമായുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സൗഹൃദമാണ് സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാനുള്ള മുഖ്യകാരണമായി ബാലുശ്ശേരിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് റിമാന്‍ഡ് കഴിഞ്ഞ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമുണ്ടായിരുന്നു. 'എനിക്ക് ദിലീപേട്ടനെ ഒന്ന് കണ്ടാല്‍ മതി' എന്ന് പറഞ്ഞ് ജനക്കൂട്ടത്തിനിടയില്‍ നിന്ന് കരയുന്ന ധര്‍മ്മജന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.മാത്രമല്ല കേസിലെ ഒന്നാം പരാതി പള്‍സര്‍ സുനിയുമൊത്തു തോളില്‍ കൈയിട്ടു ഇരിക്കുന്ന ധര്‍മ്മജന്റെ ചിത്രം നേരത്തെ പുറത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇതെല്ലാം വലിയ തിരിച്ചടിയാവുമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നതായി തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. 

Latest News