Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറുപതാം വിവാഹ വാർഷികം: മാണി-കുട്ടിയമ്മ ദമ്പതികൾക്ക് ആദരവ്

കെ.എം. മാണിയുടെ അറുപതാം വിവാഹ വാർഷികാഘോഷത്തിൽനിന്ന്.

കോട്ടയം- വിവാഹ ജീവിതത്തിൽ അറുപതാണ്ട് പിന്നിട്ട കെഎം മാണി-കുട്ടിയമ്മ ദമ്പതികൾക്ക് ആശംസകളുമായി നാട് ഒന്നടങ്കമെത്തി. പാലായിലെ വസതിയിൽ പാർട്ടി പ്രവർത്തകർ സ്‌നേഹാശംസകളും മധുരം വിതരണം ചെയ്തും പാർട്ടി ചെയർമാന്റെ വിവാഹ വാർഷിക ദിനം ആഘോഷിച്ചു.
യൂത്ത് ഫ്രണ്ട് പ്രവർത്തകർ ഭീമൻമാല മാണിസാറിനെയും കുട്ടിയമ്മ ചേച്ചിയേയും അണിയിച്ചും ബൊക്കെ നൽകിയും കേക്കു മുറിച്ചും വിവാഹ ദിനത്തിൽ ആദരിച്ചു. കുടുംബാംഗങ്ങളും മകൻ ജോസ് കെ മാണി എംപിയും ആഘോഷത്തിൽ പങ്കെടുത്തു. 1957 നവംബറിൽ പാലാ മരങ്ങാട്ടുപള്ളിയിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ വെച്ചു മനസ്സു ചോദ്യം മുതൽ തുടങ്ങുന്നു 'കുഞ്ഞുമാണി'ച്ചനും 'കുട്ടി'യും തമ്മിലുള്ള സ്‌നേഹ ബന്ധം. അതേ മാസം തന്നെ 28 നായിരുന്നു ഇരുവരുടെയും വിവാഹം. മരങ്ങാട്ടു പള്ളിയിലെ തറവാട്ടിൽ അഞ്ച് കൊല്ലത്തോളം താമസിച്ച് പിന്നീട് പാലായിലേക്ക്് വീടുമാറി. ഇപ്പോൾ കൊട്ടാരമറ്റം ബസ് സ്റ്റാന്റിന് സമീപമാണ്് താമസിക്കുന്നത്്. ഏതു പ്രതിസന്ധി വന്നാലും സദാ ശാന്തമായ മുഖവുമായി പ്രതികരിക്കുന്ന പ്രകൃതക്കാരനായി മാണി ഇരിക്കുന്നതിന്റെ രഹസ്യം കുട്ടിയമ്മ തന്നെ എന്നാണ്് പാർട്ടി പ്രവർത്തകരുടെ മതം.
പാർട്ടി നേതാക്കളുംയ ബേബി ഉഴുത്തുവാൽ, നിർമ്മല ജിമ്മി, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം മോനിച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

 

Latest News