സ്ഥാനാർഥി നിർണയം: കാസർകോട്ടെലീഗ് നേതാക്കൾ പാണക്കാട്ട്‌

കാസർകോട് - മഞ്ചേശ്വരം, കാസർകോട് നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച കാര്യങ്ങൾക്കായി മുസ്‌ലിംലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. സിറ്റിംഗ് സീറ്റുകളായകാസർകോട് മണ്ഡലത്തിൽ കെ.എം ഷാജിയേയും മഞ്ചേശ്വരത്ത് എ. കെ .എം അഷ്‌റഫിനെയും സ്ഥാനാർത്ഥിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 
ലീഗ്സംസ്ഥാന നേതൃത്വം നിഷേധിച്ചിരുന്നുവെങ്കിലും സാധ്യത പട്ടികയിൽ ഇരുവരുമാണ് ഉണ്ടായിരുന്നത്. ഇതറിഞ്ഞ ജില്ലാ നേതൃത്വം പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി. പുറത്തുനിന്നുള്ള ആരും കാസർകോടിന് വേണ്ടെന്ന നിലപാട് ലീഗ്ജില്ലാ നേതൃത്വം എടുത്തു. 
കാസർകോട് മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റും മുൻ നഗരസഭ അധ്യക്ഷനുമായിരുന്ന ടി. ഇ അബ്ദുല്ലയെമത്സരിപ്പിക്കണം അതല്ലെങ്കിൽ എൻ.എ നെല്ലിക്കുന്ന്തന്നെ മത്സരിക്കട്ടെ എന്ന നിലപാടാണ് ജില്ലാ കമ്മിറ്റി കൈക്കൊണ്ടത്. മഞ്ചേശ്വരത്ത് ജയസാധ്യതകണക്കിലെടുത്തുപൊതുസമ്മതനായി സി. ടി അഹമ്മദലിയെനിർത്തണമെന്നും ആവശ്യപ്പെട്ടു. അതേസമയം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിൽ എം .സി ഖമറുദ്ദീൻ മത്സരിക്കുന്നതിനെതിരെ പൊരുതിസ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ട എ. കെ .എം അഷ്‌റഫ്വലിയ പ്രതീക്ഷയിൽ തന്നെയാണ്. ഇത്തവണ സീറ്റ് കിട്ടുമെന്ന് തന്നെ അഷ്‌റഫ്കരുതുന്നു.


തർക്കം മൂത്തതോടെയാണ്നേതാക്കളെ മുഴുവൻ പണക്കാട്ടേക്ക് വിളിപ്പിച്ചത്.കാസർകോട് ജില്ലാ കമ്മിറ്റിയുടെയോഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്നു. ഈ യോഗത്തിൽ വെച്ച് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ , വി.കെ.പി ഹമീദ് അലി, മുനീർ ഹാജി, വി. കെ ബാവ, മൂസ ബി ചെർക്കള, കെ. മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ തുടങ്ങിയ ജില്ലാ കമ്മിറ്റിഅംഗങ്ങളെല്ലാം യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. വൈകുന്നേരത്തോടെ സമാപിച്ചയോഗത്തിൽ ഉണ്ടായ പൊതുധാരണ ലീഗ് നേതൃത്വംപുറത്തുവിടാൻ തയ്യാറായിട്ടില്ല.


 

Latest News