Sorry, you need to enable JavaScript to visit this website.

സയൻസിൽ ഗവേഷണം; മാസം 7000 രൂപ സ്‌കോളർഷിപ്പ് 

സയൻസിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ ഗവേഷണരംഗത്ത് തുടരാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച സ്‌കോളർഷിപ്പ് പദ്ധതിയാണ്കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (KVPY). ഈ പദ്ധതി അനുസരിച്ച് 11, 12 ക്ലാസുകളിലെ സയൻസ് വിദ്യാർഥികൾക്കാണ് സർക്കാർ ഫെലോഷിപ്പ് നൽകുന്നത്.
ബംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഗവേഷണ രംഗത്ത് തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ദേശീയ തലത്തിൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റും നടത്തുന്നുണ്ട്. 
ഗവേഷണരംഗത്ത് കരിയർ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിക്കുന്നതിനായാണ് പദ്ധതി. മാസം 5000, 7000 രൂപ എന്നിങ്ങനെ രണ്ടു വ്യത്യസ്ത ഫെലോഷിപ്പാണ് വിദ്യാർഥികൾക്ക് നൽകുക.


1999 ൽ കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള ശാസ്ത്രരംഗത്ത് പ്രഗത്ഭരായ പ്രതിഭകളെ പുറത്ത് കൊണ്ടു വരികയായിരുന്നു ലക്ഷ്യം. പദ്ധതി പ്രകാരം ദേശീയ തലത്തിൽ മെറിറ്റ് അടിസ്ഥാനമാക്കി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് ഉയർന്ന തലത്തിലുള്ള പരീക്ഷയാണുള്ളത്. ഇത് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യത്തേത് ഒരു ഓൺലൈൻ അഭിരുചി പരീക്ഷയും രണ്ടാമത്തേത് ഒരു അഭിമുഖവുമാണ്.
കെ.വി.പി.വൈ ഫെലോഷിപ്പ് പരീക്ഷകളിൽ പങ്കെടുക്കുന്നതിന്, വിദ്യാർഥികൾക്ക് പത്താം ക്ലാസിൽ സയൻസ്, മാത്തമാറ്റിക്‌സ് എന്നിവയിൽ 75 ശതമാനം മാർക്ക് വേണം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഇതിൽ 10 ശതമാനം ഇളവുണ്ട്. കൂടാതെ, ബിരുദ ടെസ്റ്റിനായി, വിദ്യാർഥികൾ 12-ാം ക്ലാസിൽ 60 ശതമാനം മാർക്കും നേടിയിരിക്കണം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് 10 ശതമാനം ഇളവുണ്ട്.
കെ.വി.പി.വൈ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ദേശീയ സ്‌കോളർഷിപ്പിനൊപ്പം ഐ.ഐ.എസ്.സി, ഐ.ഐ.എസ.്ഇ ആർ തുടങ്ങിയവയിൽ അഡ്മിഷൻ നേടുവാനുള്ള അർഹതയുമുണ്ട്.

 

Latest News