സൗദിയില്‍ വീടുകളിലെത്തിയും കോവിഡ് വാക്‌സിന്‍ നല്‍കുന്നു; ഹോം കെയർ രോഗികള്‍ക്ക് മുന്‍ഗണന

റിയാദ് - സൗദിയില്‍ കൊറോണ വാക്‌സിന്‍ വിതരണം വിപുലമാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു.

ഹോം കെയര്‍ പ്രോഗ്രാം ലിസ്റ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന്‍ നല്‍കുന്നത്. സൗദിയിലെങ്ങുമായി ഇത്തരത്തില്‍ പെട്ട 38,000 ലേറെ രോഗികളുണ്ട്. ഈ രോഗികള്‍ക്കും മാനദണ്ഡങ്ങള്‍ പൂര്‍ണമായ, രോഗികളുടെ മുഴുവന്‍ ബന്ധുക്കള്‍ക്കും വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന്‍ നല്‍കും.


വാക്‌സിന്‍ സെന്ററുകളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ നേരിടുന്ന പ്രയാസം ദൂരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോം കെയര്‍ ലിസ്റ്റുകളില്‍ പെട്ട രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കുന്നത്.

 

Latest News