സെലിബ്രിറ്റിയുടെ സൗജന്യ പലഹാരം രുചിക്കാന്‍ എല്ലാം മറന്ന് വനിതകള്‍

റിയാദ് - സ്‌നാപ് ചാറ്റ് സെലിബ്രിറ്റിയായ ഷെഫ് അബ്ദുറഹ്മാന്‍ ബിന്‍ ഖാസിം തയാറാക്കിയ പലഹാരങ്ങള്‍ സൗജന്യമായി രുചിച്ചുനോക്കുന്നതിന് റിയാദിലെ പ്രശസ്തമായ അല്‍ഉമര്‍ ഫര്‍ണിച്ചര്‍ ഷോറൂമില്‍ സ്ത്രീകളടക്കമുള്ള ജനക്കൂട്ടത്തിന്റെ വന്‍ തിക്കുംതിരിക്കും.

കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും കാറ്റില്‍ പറത്തിയാണ് നൂറു കണക്കിനാളുകള്‍ പലഹാരങ്ങളുടെ സൗജന്യ സാമ്പിളുകള്‍ നേടാന്‍ തിക്കുംതിരക്കുമുണ്ടാക്കിയത്. പാചകകലയില്‍ ഇരുത്തം വന്ന വിദഗ്ധരുടെ കൈകളാല്‍ പരിശീലനം നേടിയ അബ്ദുറഹ്മാന്‍ ബിന്‍ ഖാസിം സൗദിയിലെ ഏറ്റവും പ്രഗത്ഭനായ പാചകക്കാരില്‍ ഒരാളാണ്.

 

Latest News