പ്രസവക്കേസുമായി ആംബുലന്‍സ് ഓടിച്ച് സൗദി വനിത; വൈറലായി വിഡിയോ

ജിദ്ദ- സൗദി അറേബ്യയില്‍ വനിത ആംബുലന്‍സ് ഓടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പാരാമെഡിക് ഇമാന്‍ അബ്ദുല്‍ അസീമിന്റെ വിഡിയോ നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ പങ്കുവെച്ചപ്പോള്‍  ആയിരക്കണക്കിന് ലൈക്കുകളും റീ ട്വീറ്റുകളും നേടി.
സൗദി വനിതാ ആംബുലന്‍സ് െ്രെഡവര്‍ പ്രസവവേദന അനുഭവിക്കുന്ന യുവതിയെ റിയാദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിഡിയോ ആണ് വൈറലായത്.  
തലസ്ഥാനമായ റിയാദിലെ  തിരക്കേറിയ തെരുവുകളിലൂടെ എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഇമാന്‍ അബ്ദുല്‍ അസീം ആംബുലന്‍സ് ഓടിക്കുന്നത് വിഡിയോയില്‍ കാണാം.
പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെ കൊണ്ടുപോയതിനാലാണ്  വിഡിയോ ശ്രദ്ധിക്കപ്പെടാന്‍ കാരണമെന്നും  തെന്നെക്കുറിച്ച് അഭിമാനിക്കുന്നവര്‍ക്കും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന്  ഇമാന്‍ അബ്ദുല്‍ 

സൗദിയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചുതുടങ്ങിയ ആദ്യ നാളുകളില്‍ മെഡിക്കല്‍ സ്റ്റാഫിന്റെ കുറവ് കാരണമാണ് താന്‍ ആംബുലന്‍സ് ഡ്രൈവറാകാന്‍ താന്‍ നിര്‍ബന്ധിതയായതെന്ന് നേരത്തെ എംബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമാന്‍ പറഞ്ഞിരുന്നു. സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് െ്രെഡവറാണ് അവര്‍.

പെണ്‍മക്കളാണ് ഞങ്ങളുടെ അഭിമാനമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചു. പാരാമെഡിക്കുകള്‍ എന്താണ് ചെയ്യുന്നതെന്ന് പലര്‍ക്കും അറിയില്ലായിരിക്കാം, പക്ഷേ ജീവന്‍ രക്ഷിക്കുന്നതിലും ആളുകളെ സഹായിക്കുന്നതിലും അവരുടെ ജോലി മികച്ചതാണന്നതാണ് സത്യം. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ-  മറ്റൊരു ഉപയോക്താവ് പറഞ്ഞു.
യോഗ്യതയുള്ള സ്ത്രീകളുടെ യുഗമാണിതെന്നാണ് മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായം.

 

 

 

Tags

Latest News