Sorry, you need to enable JavaScript to visit this website.

ഇ.ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

തിരുവല്ല- മെട്രോമാൻ ഇ.ശ്രീധരനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വിജയയാത്രക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. പാലാരിവട്ടം പാലം നിശ്ചിത സമയത്തിന് മുന്നേ പൂർത്തിയാക്കിയ മെട്രോമാൻ ഇ.ശ്രീധരന് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരവസരം മെട്രോമാന് ലഭിച്ചാൽ നരേന്ദ്ര മോഡിയുടെ വികസനപ്രവർത്തനങ്ങൾ പതിന്മടങ്ങ് നടപ്പാക്കാൻ കഴിയും. െ്രെകസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപാലായനമായിരിക്കും ഫലമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 
കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
 

Latest News