Sorry, you need to enable JavaScript to visit this website.

അതു കിംവദന്തി; വാറ്റ് എ.ടി.എമ്മിനില്ല

റിയാദ് - എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മൂല്യവര്‍ധിത നികുതി ബാധകമല്ലെന്ന് സൗദി ബാങ്കുകളുടെ വക്താവ് ത്വല്‍അത് ഹാഫിസ് വ്യക്തമാക്കി. തങ്ങള്‍ക്ക് അക്കൗണ്ടുകളുള്ളതല്ലാത്ത മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നവരില്‍ നിന്ന് അഞ്ചു ശതമാനം വാറ്റ് ഈടാക്കുമെന്ന നിലക്ക് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഇത് തീര്‍ത്തും തെറ്റാണെന്നും എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വാറ്റ് ബാധകമല്ലെന്നും ത്വല്‍അത് ഹാഫിസ് പറഞ്ഞു. ഇത് ലംഘിക്കുന്ന ബാങ്കുകളെ കുറിച്ച് 19993 എന്ന നമ്പറില്‍ സക്കാത്ത്, നികുതി അതോറിറ്റിയില്‍ പരാതികള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ള സേവനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമല്ല. എന്നാല്‍ റെമിറ്റന്‍സ് അടക്കമുള്ള ചില ബാങ്കിംഗ് സേവനങ്ങള്‍ക്ക് വാറ്റ് നല്‍കേണ്ടിവരും. റെമിറ്റന്‍സ് ഫീസിനാണ് മൂല്യവര്‍ധിത നികുതി നല്‍കേണ്ടത്. അയക്കുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ല.

 

 

Latest News