Sorry, you need to enable JavaScript to visit this website.

മ്യാന്‍മറില്‍ ചോരപ്പുഴ; 38 പ്രക്ഷോഭകരെ വെടിവെച്ചുകൊന്നു

യംഗൂണ്‍- മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. 38 പേര്‍ മരിച്ചു. നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും പ്രക്ഷോഭം കലുഷിതമായി തുടരുകയാണ്. കഴിഞ്ഞ മാസം പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ആരംഭിച്ച സമരത്തിലെ ഏറ്റവും രക്തരൂഷിതമായ ദിനമായിരുന്നു ഇന്നെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.
വേണ്ടത്ര മുന്നറിയിപ്പില്ലാതെ പട്ടാളവും പോലീസും ജനങ്ങള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംയമനം പാലിക്കാന്‍ അയല്‍ രാജ്യങ്ങളടക്കം ആവശ്യപ്പെടുന്നതിനിടെയാണ് മ്യാന്‍മറില്‍ സ്ഥിതി വീണ്ടും രൂക്ഷമായത്. നിയമവിരുദ്ധ സംഘടനകള്‍ രാജ്യത്ത് കലാപം സൃഷ്ടിക്കുകയാണെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. കൂട്ടക്കൊലയാണ് നടന്നതെന്ന് ഒരു പ്രക്ഷോഭകന്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ പോലീസ് വെടിവെച്ചു.
ഓങ്‌സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയാണ് പട്ടാളം അധികാരം പിടിച്ചത്.

 

Latest News