റിയാദ് - അടുത്ത ഹജിൽ പങ്കെടുക്കുന്നവർക്ക് കൊറോണ വാക്‌സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഹജ് അനുമതി നൽകില്ല. രാജ്യത്തെ കമ്മ്യൂണിറ്റി ഫാർമസികൾ വഴി കൊറോണ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയാൻ ശ്രമിച്ച് ഹജിനിടെ പുണ്യസ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന, സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കും വാക്‌സിൻ നിർബന്ധമാക്കുമെന്നാണ് വിവരം. ഹജിൽ പങ്കെടുക്കുന്ന എല്ലാവർക്കും വാക്‌സിൻ അടിസ്ഥാന വ്യവസ്ഥയായി പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.






