റിയാദ് - സൗദിയില്‍ കൊറോണ വാക്‌സിന്‍ വിതരണ യജ്ഞം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഫാര്‍മസികള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. വാക്‌സിന്‍ വിതരണത്തിന് "സൈ്വദലിയ്യാത്ത് അല്‍ദവാ' ഫാര്‍മസി ശൃംഖലക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഇതിനുള്ള കരാറില്‍ "സൈ്വദലിയ്യാത്ത് അല്‍ദവാ' ഫാര്‍മസിയും ആരോഗ്യ മന്ത്രാലയവും ഒപ്പുവെച്ചു. സൗദിയില്‍ കൊറോണ വാക്‌സിന്‍ വിതരണത്തിന് അംഗീകാരം ലഭിക്കുന്ന ആദ്യ ഫാര്‍മസിയാണ് "സൈ്വദലിയ്യാത്ത് അല്‍ദവാ' ഫാര്‍മസി.
സ്ഥാപനത്തിന്റെ ശാഖകള്‍ വഴി സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യും. എന്നു മുതലാണ് "സൈ്വദലിയ്യാത്ത് അല്‍ദവാ' ഫാര്‍മസി ശാഖകളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സ്വദേശികളെയും വിദേശികളെയും സ്വീകരിക്കുകയെന്ന് വൈകാതെ പ്രഖ്യാപിക്കും. രാജ്യത്ത് കൊറോണ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഫാര്‍മസികള്‍ വഴി വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്.






