Sorry, you need to enable JavaScript to visit this website.

ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ശോഭ സുരേന്ദ്രൻ പുറത്ത്

തിരുവനന്തപുരം- ബി.ജെ.പി.യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്തിയില്ല. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പുതുതായി പാർട്ടിയിലെത്തിയ ഇ.ശ്രീധരനും 16 അംഗ കമ്മിറ്റിയിൽ ഇടംപിടിച്ചപ്പോൾ ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്തിയില്ല. 
ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങൾ:

സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ഇ.ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശൻ, സഹ.ജനറൽ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ
 

Latest News