ഡോ. തസ്‌ലീം റഹ്മാനി മലപ്പുറത്ത് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി

മലപ്പുറം- ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ദേശീയ ജനറൽ സെക്രട്ടറി ഡോ.തസ്‌ലീം റഹ്മാനി മത്സരിക്കും. ഫാഷിസം രാഷ്ട്രത്തെ വിഴുങ്ങുമ്പോൾ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച് സുരക്ഷിത താവളം തേടി മടങ്ങിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൾ മജീദ് ഫൈസി ആരോപിച്ചു. വാർത്താസമ്മേളനത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി അബ്ദുൽ മജീദ് ഫൈസി, മലപ്പുറം ജില്ലാ പ്രസിഡൻറ് സി.പി.എ ലത്തീഫ് സംബന്ധിച്ചു.
 

Latest News