യോഗ സെന്ററിൽനിന്ന് പിൻവാങ്ങില്ല, ആർ.എസ്.എസ്-സി.പി.എം ചർച്ചയുടെ ഇടനിലക്കാരനല്ല-ശ്രീ എം

തിരുവനന്തപുരം- തിരുവനന്തപുരത്ത് യോഗ സെന്ററിന് സർക്കാർ നൽകിയ ഭൂമി തിരിച്ചുകൊടുക്കില്ലെന്നും യോഗ സെന്റർ തുടങ്ങുമെന്നും ശ്രീ എം വ്യക്തമാക്കി. ആർ.എസ്.എസ്-സി.പി.എം ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടില്ലെന്നും ചർച്ചക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ല. ആർ.എസ്.എസ് ദേശീയ സംഘടനയാണ്. ചർച്ചക്ക് വേണ്ടി ആദ്യം ബന്ധപ്പെട്ടത് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായാണ്. പിന്നീട് സി.പി.എം നേതാക്കളുമായും ചർച്ച നടത്തി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചർച്ചയിൽ പങ്കെടുത്തു. ആർ.എസ്.എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്ററും പിണറായിയും പക്വമായാണ് ചർച്ചയെ സമീപിച്ചതെന്നും ശ്രീ എം പറഞ്ഞു. വിവാദത്തിന്റെ പേരിൽ യോഗ സെന്ററിന് അനുവദിച്ച ഭൂമി ഉപേക്ഷിക്കില്ലെന്നും എം വ്യക്തമാക്കി.
 

Latest News