Sorry, you need to enable JavaScript to visit this website.

സർക്കാരിനെതിരായ വിയോജിപ്പ് രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി; ഫാറൂഖ് അബ്ദുല്ലക്കെതിരെ ഹരജി നല്‍കിയവർക്ക് 50,000 രൂപ പിഴ

ന്യൂദൽഹി- സർക്കാരിനെതിരെ വിയോജിപ്പ്​ രേഖപ്പെടുത്തുന്നത്​ രാജ്യദ്രോഹക്കുറ്റമല്ലെന്ന്​ സുപ്രീംകോടതി. ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്കെതിരായ പൊതുതാല്‍പര്യ ഹരജി പരമോന്നത നീതിപീഠം തള്ളി.

ജമ്മു കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ ഫറൂഖ്​ അബ്​ദുല്ല നടത്തിയ പരാമർ​ശത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു ഹരജി. 

സർക്കാറിനോട്​ വ്യത്യസ്​ത അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക്​ അവകാശമുണ്ട്​. വിയോജിപ്പ്​ രേഖപ്പെടുത്തുന്നത്​ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാൻ കഴിയില്ല -സുപ്രീംകോടതി വ്യക്തമാക്കി.

ഹരജിക്കാർക്കെതിരെ 50,000 രൂപ പിഴ കോടതി ചുമത്തിയിട്ടുമുണ്ട്.

ഫറൂഖ്​ അബ്​ദുല്ലക്കെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി ജസ്റ്റിസ്​ സഞ്​ജയ് കിഷൻ​ കൗളിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.  ജമ്മുകശ്​മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന്​ പിന്നാലെ ഫറൂഖ്​ അബ്​ദുല്ല ഇന്ത്യക്കെതിരെ ചൈനയുടെയും പാക്കിസ്ഥാന്‍റെയും സഹായം തേടിയെന്നായിരുന്നു ആരോപണം.

Latest News