അടിയന്തരാവസ്ഥ തെറ്റായിരുന്നു, പക്ഷെ ആർ.എസ്.എസ് ചെയ്യുന്നതുപോലെ കോണ്‍ഗ്രസ് ചെയ്തിട്ടില്ല-രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- തന്റെ മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഒരു പിഴവായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആ കാലഘട്ടത്തില്‍ നടന്ന കാര്യങ്ങളെല്ലാം തെറ്റായിരുന്നുവെന്നും ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമായ കൗശിക് ബസുവുമായി നടത്തിയ സംഭാഷണത്തില്‍ രാഹുല്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം തന്റെ മുത്തശ്ശി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അടിസ്ഥാന ചട്ടക്കൂടിനെ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കതിന് കഴിയുകയുമില്ല. അങ്ങനെ ആഗ്രഹിച്ചാല്‍ പോലും നടപ്പാക്കാന്‍ കഴിയാത്ത രീതിയുള്ളതാണ് ഞങ്ങളുടെ ഘടന. എന്നാല്‍ ആര്‍.എസ്.എസ് ആവട്ടെ തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ഓരോ സ്ഥാപനത്തിലും അവരുടെ ആളുകളെ കൊണ്ട് നിറയ്ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പിച്ചാല്‍ പോലും സ്ഥാപനങ്ങളില്‍ അവര്‍ നിറച്ചിട്ടുള്ള അവരുടെ ആളുകളെ ഒഴിവാക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു.

 

 

Latest News