Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

75 വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍- തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 75 ഓളം വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂര്‍ സ്വദേശി നവാസ് (29), ചെര്‍പ്പുളശ്ശേരി കോറ്റ തൊടി വീട്ടില്‍ മുന്ന എന്ന മുഹമ്മദ് ബിലാല്‍ (20), തമിഴ്‌നാട് ട്രിച്ചി ലാല്‍ഗുടി അണ്ണാ നഗര്‍ കോളനിയില്‍ അരുണ്‍ കുമാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

 അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മാരായ ബിജോ അലക്‌സാണ്ടര്‍, അനീഷ് വി കോര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്‌നാട്ടിലെ ആനമലയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിലകൂടിയ 55 മൊബൈല്‍ ഫോണുകളും, ടാബുകളും കണ്ടെടുത്തു.
പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍നിന്ന് മോഷണം നടത്തിയ മൂന്നു ബൈക്കുകളില്‍ പകല്‍സമയങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ എത്തി നിരീക്ഷിച്ചശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്യുക.
സ്ഥാപനങ്ങളുടെ ഷട്ടറിന് നടുവില്‍ ലോക്ക് ഇല്ലാത്ത കടകള്‍ ഏതെന്നു മനസ്സിലാക്കി ഷട്ടറിന് നടുവിലെ പിടിയില്‍ തുണി കെട്ടി വലിച്ച്ഗ്യാപ് ഉണ്ടാക്കി അകത്തു കയറി മോഷണം നടത്തുകയാണ് ഇവരുടെ രീതി.

https://www.malayalamnewsdaily.com/sites/default/files/2021/03/03/p9tcrcrime11.jpg
പരമാവധി സ്ഥാപനങ്ങളില്‍ മോഷണം നടത്തി, മുതലുകളും കൊണ്ട്  പുലര്‍ച്ചെ തന്നെ തമിഴ്‌നാട്ടിലേക്ക് മടങ്ങുകയാണ് രീതി.
തിരുവില്വാമലയില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കണ്ടെടുത്തത്. മണ്ണുത്തി, നടത്തറ, പട്ടിക്കാട്, ആലത്തൂര്‍, നെന്മാറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഇതേ രീതിയില്‍ 75 മോഷണങ്ങള്‍ നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന തുക മയക്കുമരുന്നിനും അസന്മാര്‍ഗിക കാര്യങ്ങള്‍ക്കുമായാണ് ഇവര്‍ കൂടുതലും ചെലവഴിച്ചിരുന്നത്.
അന്വേഷണ സംഘത്തില്‍ പഴയന്നൂര്‍ ഇന്‍സ്‌പെക്ടറായ ജെ. നിസാമുദ്ദീന്‍, എസ്.ഐ എ. അജീഷ്, ഷാഡോ പോലീസ് അംഗങ്ങളായ ഗ്ലാഡ്‌സണ്‍, രാജന്‍, സുവ്രത കുമാര്‍, റാഫി, രാകേഷ്, ഗോപാലകൃഷ്ണന്‍, സീനിയര്‍ സി.പി.ഒമാരായ പഴനി സ്വാമി, ജീവന്‍, ലിഗേഷ്, വിപിന്‍ ദാസ്, പഴയന്നൂര്‍ സ്‌റ്റേഷനിലെ എസ്.ഐ സാബു, എ.എസ്.ഐ പ്രദീപ്, സീനിയര്‍ സി.പി.ഒമാരായ ഗിരീഷ്, ബ്രിജേഷ്, ഷൈജു, മനു, സുബിന്‍, ഡിജോ, പ്രസാദ് നജീഷ് എന്നിവരുമുണ്ടായിരുന്നു.

 

Latest News