ജിദ്ദ- ഷറഫിയയിൽ മലപ്പുറം സ്വദേശിനിയായ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി എം.വി റാഷിദിന്റെ ഭാര്യ മുബഷിറയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. ശറഫിയ ബാഗ്ദാദിയിലെ ഫഌറ്റിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. ഭർത്താവും രണ്ടു മക്കളും ഇതേ ഫഌറ്റിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു. അഞ്ചുവയസുള്ള ഒരു പെൺകുട്ടിക്ക് പുറമെ, മൂന്നര വയസുള്ള മറ്റൊരു ആൺകുട്ടിയുമുണ്ട്. വിസിറ്റ് വിസക്കാണ് യുവതിയും മക്കളും സൗദിയിൽ എത്തിയത്.






