മകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച പിതാവ് അറസ്റ്റില്‍

കോട്ടയം- മണിമല  വെള്ളാവൂരില്‍  മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടില്‍ രമേശ് ബാബുവിനെയാണ്(51) മണിമല പോലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 28 ന്  നടന്ന  സംഭവത്തിന്റെ  ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍  പ്രചരിച്ചതോടെ പിതാവിനെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം  കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക് ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

 

Latest News