സൗദിയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി ഡ്രൈവർ മരിച്ചു

അല്‍ബാഹ- സൗദിയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു മലയാളി ട്രക്ക് ഡ്രൈവർ മരിച്ചു.  കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് ആണ് മരിച്ചത്. റിയാദിൽ നിന്ന് 850 കിലോമീറ്റർ അൽഹന എന്ന സ്ഥലത്താണ് അപകടം. റോഡ് ഡിവൈഡർ തകർത്തു ലോറി കൊക്കയിലേക്ക് മറിയുകയായിരുന്നു.

  അൽബാഹയിലെ അൽ വജ്ന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.  മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.   

 

Latest News