Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസ് അങ്ങനെ പറയരുത്, വൃന്ദ കാരാട്ട് കത്തെഴുതി

ന്യൂദല്‍ഹി- മാനഭംഗ കേസുകളില്‍ ഇരയായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡേയുടെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ കത്ത്. പോക്‌സോ കേസിലെ പ്രതിയോട് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത്ത അംഗീകരിക്കാന്‍ കഴിയാത്ത തെറ്റാണെന്നും ചീഫ് ജസ്റ്റീസിന് അയച്ച കത്തില്‍ വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ മറ്റുള്ളവരുടെ ചിന്തകള്‍ക്കോ അഭിരുചികള്‍ക്കോ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന റോബോട്ടുകളല്ല. പോക്‌സോ കേസ് ചുമത്തപ്പെട്ട സംഭവത്തില്‍ പതിനാറ് വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടി വര്‍ഷങ്ങളോളം പീഡനത്തിനിരയായതാണ്. അന്ന് അവള്‍ അനുഭവിച്ച പീഡനങ്ങളും മാനസികമായേറ്റ മുറിവിനും ഒരു വിലയുമില്ലേ എന്നും പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ പീഡനമെന്ന കുറ്റത്തില്‍നിന്ന് നിയമരക്ഷ ലഭിക്കുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് നല്‍കുന്നതെന്നും കത്തില്‍ പറയുന്നു.
    

 

Latest News