Sorry, you need to enable JavaScript to visit this website.

ടി.വി.രാജേഷ് എംഎൽഎയും മുഹമ്മദ് റിയാസും റിമാന്‍ഡില്‍

കോ​ഴി​ക്കോ​ട്- ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ​യും ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും റി​മാ​ന്‍​ഡി​ല്‍. വി​മാ​ന യാ​ത്ര​ക്കൂ​ലി വ​ര്‍​ധ​ന​വി​നെ​തി​രെ 2016ല്‍ ​കോ​ഴി​ക്കോ​ട് എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ർ​ച്ച് ന​ട​ത്തി​യ കേസിലാണ് നടപടി.

കേ​സി​ൽ തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടിവി രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. 

കേസിൽ പ്രതികളെല്ലായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട്  ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയിൽ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി വിചാരണകോടതിയോടും നിര്‍ദേശിച്ചിരുന്നു. 

Latest News