Sorry, you need to enable JavaScript to visit this website.

പാലക്കാട് മണ്ഡലത്തിൽ ഷാഫിക്കെതിരെ എ.വി ഗോപിനാഥ്, തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം

പാലക്കാട്- പാലക്കാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിനെ പിന്തുണക്കുമെന്ന വാർത്ത സി.പി.എം ജില്ലാ കമ്മിറ്റി നിഷേധിച്ചു. ഇക്കാര്യത്തിൽ ഇതേവരെ ചർച്ച നടത്തിയിട്ടില്ലെന്നും ഗോപിനാഥ് പാർട്ടി വിട്ടുവന്നാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും സി.പി.എം വ്യക്തമാക്കി. പാലക്കാട് നിയോജകമണ്ഡലത്തിൽ  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ എ.വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 
ആലത്തൂർ എം.എൽ.എ ആയിരുന്ന എ.വി ഗോപിനാഥ് ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്. കഴിഞ്ഞ ദിവസം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് വെല്ലുവളിയുയർത്തിയിരുന്നു. 
മരിക്കുന്നത് വരെ കോൺഗ്രസിലുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാൽ അത് നടക്കുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നുമാണ് എ.വി ഗോപിനാഥ് പറഞ്ഞത്. കോൺഗ്രസിന്റെ നേതാക്കന്മാർ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി തന്നെ വിളിക്കുന്നില്ല എന്നും എ.വി ഗോപിനാഥ് പറഞ്ഞു.
 

Latest News