ദല്‍ഹി പ്രതിനിധി സ്ഥാനം എ. സമ്പത്ത് രാജിവെച്ചു

ന്യൂദല്‍ഹി- സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹി പ്രതിനിധിയായി പ്രവര്‍ത്തിച്ച മുന്‍ എം.പി എ. സമ്പത്ത് സ്ഥാനം രാജിവെച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണിത്. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.
രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ചൊവ്വാഴ്ച രാജി സ്വീകരിക്കും. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജി നല്‍കിയത്. 2019 ഓഗസ്റ്റ് മുതലാണ് കാബിനറ്റ് റാങ്കോടെ സമ്പത്ത് ദല്‍ഹിയില്‍ പ്രവര്‍ത്തനം നടത്തിയത്. നിയമനം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

Latest News