ആന്‍ഡമാനില്‍ കണ്ടെത്തിയ രോഹിങ്ക്യക്കാരെ സ്വീകരിക്കില്ലെന്ന് ബംഗ്ലാദേശ്

ധാക്ക- ആന്‍ഡമാന്‍ കടലില്‍ ഒറ്റപ്പെട്ടുപോയ 81 രോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്ക് അഭയം നല്‍കേണ്ട കാര്യം ബംഗ്ലാദേശിനില്ലെന്ന് ധനമന്ത്രി എ.കെ.അബ്ദുല്‍ മേമന്‍. ഇന്ത്യന്‍ തീരദേശസേനയാണ് ഇവരെ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയതിനുശേഷം ബംഗ്ലാദേശിലേക്ക് അയക്കാന്‍ നടപടിയാരംഭിച്ചു. ഇതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മ്യാന്മര്‍ പൗരന്മാരാണ്. അതിനാല്‍ അവരെ സ്വീകരിക്കേണ്ട ബാദ്ധ്യത ഞങ്ങള്‍ക്കില്ല. മറ്റു രാജ്യങ്ങള്‍ക്കും അവരെ സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.ബംഗ്ലാദേശിന്റെ നാവികാതിര്‍ത്തിയില്‍നിന്ന് 1700 കി.മീ അകലെയായാണ് രോഹിങ്ക്യകളെ കണ്ടെത്തിയത്.

 

Latest News