Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ചൊവ്വാഴ്ച വാഹന പണിമുടക്ക്

തിരുവനന്തപുരം- ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പണിമുടക്ക് ചൊവ്വാഴ്ച. ഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വാഹന ഉടമകളോടൊപ്പം ജീവനക്കാരുടെ ട്രേഡ് യൂണിയനുകളും  പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ ഇടത് വലത് യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ടി സംഘ് കരിദിനം ആചരിക്കും.
പണിമുടക്ക് കണക്കിലെടുത്ത് ഹയര്‍ സെക്കന്ററി, എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ മാറ്റി വച്ചു. മാര്‍ച്ച് എട്ടിലേക്കാണ് മാറ്റി വച്ചത്. സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

 

 

Latest News