ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച തകൃതി, എല്‍.ജെ.ഡി, ജെ.ഡി.എസ് നാല് സീറ്റ് വീതം

തിരുവനന്തപുരം- ഇടതുമുന്നണിയിലെ സീറ്റുവിഭജന ചര്‍ച്ച തകൃതിയായി പുരോഗമിക്കുന്നു. എല്‍.ജെ.ഡി, ജെ.ഡി.എസ് കക്ഷികള്‍ക്ക് നാല് സീറ്റ് വീതം നല്‍കാനാണ് ധാരണ. വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ സീറ്റുകള്‍ എല്‍.ജെ.ഡിക്കാണ്. മൂന്നും എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റുകളാണ്.  

നാലാമത്തെ സീറ്റ് തെക്കന്‍ കേരളത്തില്‍ വേണമെന്ന് എല്‍.ജെ.ഡി ആവശ്യപ്പെട്ടു. കോവളം, തിരുവല്ല, ചിറ്റൂര്‍, അങ്കമാലി സീറ്റുകള്‍ ജെ.ഡി.എസിന് ലഭിക്കുക. സി.കെ. നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര എല്‍.ജെ.ഡിക്ക് നല്‍കിയതില്‍ അവര്‍ക്ക് പ്രതിഷേധമുണ്ട്.
അഞ്ചു സീറ്റുകളാണ് ജനതാദളിന്റെ ആവശ്യം. എന്നാല്‍ ഇത് നല്‍കാന്‍ സാധ്യത കുറവാണ്. നാലാണ് സി.പി.എം കരുതിവെച്ചിരിക്കുന്നത്.

 

Latest News