Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ 124 പോളിംഗ് ബൂത്തുകള്‍ക്കു മാവോയിസ്റ്റ് ഭീഷണി

കല്‍പറ്റ-വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 124-ഉം പ്രശ്നസാധ്യതയുള്ള 31-ഉം പോളിംഗ് ബൂത്തുകള്‍ ഉണ്ടെന്നു ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ അറിയിച്ചു. ഈ ബുത്തുകളില്‍ ത്രിതല സുരക്ഷാസംവിധാനം ഒരുക്കും. സി.എ.പി.എഫും ആന്റി നക്സല്‍ ഫോഴ്സും സുരക്ഷയ്ക്ക് ഉണ്ടാകും. രണ്ട് കമ്പനി കേന്ദ്ര സേന ഒരാഴ്ചയ്ക്കം എത്തും.
തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജില്ലയിലെ എട്ട് അന്തര്‍ സംസ്ഥാന,  മൂന്ന് ജില്ലാ അതിര്‍ത്തികളില്‍  പരിശോധന ശക്തമാക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുപരിപാടികള്‍, റാലികള്‍, മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം എന്നിവയ്ക്കു പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പൊതുപരിപാടിക്ക് പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വാഹന പ്രചാരണ ജാഥയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ല. രണ്ടു വാഹന ജാഥകള്‍ തമ്മില്‍ അര മണിക്കൂര്‍ ഇടവേള വേണം.
നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലായി
 948 പോളിംഗ് ബൂത്തുകളാണ് ഉണ്ടാകുകയെന്നു ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു.  576 പ്രധാന പോളിംഗ് സ്റ്റേഷനുകളും 372 ഓക്സിലറി ബൂത്തുകളുമാണ് ഉണ്ടാകുക. ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള 50 സ്റ്റേഷനുകളില്‍  പ്രത്യേക സംവിധാനം ഒരുക്കും. അഞ്ച് ബൂത്തുകളുള്ള 22-ഉം ആറ് ബൂത്തുകളുള്ള 23-ഉം ഏഴു  ബൂത്തുകളുള്ള രണ്ടും  എട്ടു  ബൂത്തുകളുള്ള എട്ടും പോളിംഗ് സ്റ്റേഷനുകളുണ്ടാകും.

Latest News