Sorry, you need to enable JavaScript to visit this website.

വാക്‌സിനെടുക്കാന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ബി.ജെ.പി നിര്‍ദേശം

ന്യൂദല്‍ഹി- കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ അര്‍ഹരായ എല്ലാ ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാവാന്‍ പാര്‍ട്ടി ആവശ്യപ്പട്ടിരിക്കുന്നത്.
എം.പിമാരും എം.എല്‍.എമാരും പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കണമെന്നും അവരവരുടെ മണ്ഡലങ്ങളില്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും ബി.ജെ.പി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് 250 രൂപയാണ് നിരക്ക്.
രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

 

Latest News