Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

ദുബായില്‍നിന്ന് ബ്രിട്ടനിലേക്ക് ജോലി മാറിയ മലയാളി ഡോക്ടർ കടലില്‍ മുങ്ങിമരിച്ചു

ലണ്ടന്‍- ബ്രിട്ടനിലെ   പ്ലിമത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ ഡോക്ടർ രാകേഷ് വല്ലിട്ടയില്‍ മുങ്ങിമരിച്ചു. ദുബായില്‍നിന്ന് ബ്രിട്ടനിലേക്ക് ജോലി മാറിയ ഡോ. രാകേഷ് കടലില്‍ നീന്താനിറങ്ങിയതായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. 

റേഡിയോളജിസ്റ്റായ രാകേഷ് ആറുമാസം മുമ്പാണ് ദുബായില്‍നിന്ന് ബ്രിട്ടനിലെത്തിയത്. നീന്താന്‍ കടലില്‍ ഇറങ്ങിയ രാകേഷ് ചുഴിയില്‍ പെടുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് എത്തി നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്ര സുരക്ഷിതമല്ലാത്ത കടല്‍തീരമാണ് പ്ലിമത്തിലേത്. 

പ്ലിമത്ത് ആന്‍ഡ് ഡെവണ്‍ പോലീസ് വിശദാംശങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ദുരൂഹതയില്ലെന്നും വ്യക്തമാക്കി. ദുബായിലെ റാശിദ് ആശുപത്രിയില്‍ അടക്കം ജോലി ചെയ്തിട്ടുള്ള രാകേഷ് പ്ലിമത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.  ഹോമിയോ ഡോക്ടറായ ഷാരോണാണ് ഭാര്യ.

Latest News