Sorry, you need to enable JavaScript to visit this website.

റിയാദ് മുന്‍ പ്രവാസിയുടെ മരണം നാട്ടിലെ നന്മമരങ്ങളോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

റിയാദ്- കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ റിയാദ് മുന്‍ പ്രവാസിയെ അനുസ്മരിച്ചുകൊണ്ട് ഫേസ് ബുക്കില്‍  വരുന്ന പോസ്റ്റുകള്‍ അദ്ദേഹത്തിനു നേരെ നാട്ടിലെ നന്മമരങ്ങള്‍ മുഖം തിരിച്ചുവെന്ന കാര്യം കൂടി പറയുന്നു.


ഭാര്യയും മക്കളും കരഞ്ഞു കൈനീട്ടിയാല്‍ മാത്രമേ സഹായിക്കൂഎന്നു പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ സഹായം സ്വരൂപിച്ച് നല്‍കുന്നവര്‍ അപേക്ഷ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം

 

ഫേസ് ബുക്ക് പോസ്റ്റ്  വായിക്കാം
മുഹമ്മദ് സാലി പൊറായി
 
വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷകൾ നിഷ്ഫലമാക്കികൊണ്ട് വേദനയുടെ ലോകത്ത് നിന്നും ശാന്തിയുടെ ലോകത്തേക്ക് താങ്കൾ യാത്രയായെന്ന് ഞങ്ങൾ സമാശ്വസിക്കട്ടെ. താങ്കളെ വിളിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് യാത്ര ചെയ്യുമ്പോഴാണ് എന്റെ നല്ലപാതി വിളിച്ച് വിയോഗ വിവരം അറിയിക്കുന്നത്.
2019 ഡിസംബറിൽ റിയാദിൽ നിന്നും നാട്ടിൽ പോയ കൊല്ലം ഇരവിപുരം കൊല്ലൂർവിള സ്വദേശി പ്രിയ സുഹൃത്ത് മുജീബ്ഭായ് Mujeeb Ponnu ഇന്നലെ മക്കൾക്ക് അനാഥത്വം നൽകി കടന്നു പോയത്. സുമനസ്സുകളുടെ സഹായത്താൽ ഭീമമായ ചെലവ് വരുന്ന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി എറണാകുളം അമൄതയിൽ തുടർ ചികിത്സയിലിരിക്കെയാണ് നാഥനിലേക്ക് മടങ്ങിയത്.
രോഗവും സാമ്പത്തീക ക്ളേശങ്ങളും താങ്കളെ തളർത്തിയപ്പോഴും നന്മ മരത്തിന്റെ ഒന്നാമത്തെ ഫർളിനു മുമ്പിൽ വഴിപ്പെടാതിരുന്ന അഭിമാനിയായിരുന്നു താങ്കൾ. രോഗിയുടെ സമീപത്തിരുന്ന് ഭാര്യയും മക്കളും കരഞ്ഞ് കൈനീട്ടിയാൽ സഹായിക്കാമെന്ന വാഗ്ദാനത്തെ താൻ ജീവിച്ചിരിക്കുമ്പോൾ അതിന് അനുവദിക്കില്ലായെന്ന ദൄഢ നിശ്ചയത്താൽ താങ്കൾ തളളി കളയുകയായിരുന്നുവെന്ന് സംഭാഷണങ്ങളിൽ നിന്ന് ബോധ്യമായിട്ടുള്ളതാണ്.
കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നു.
കുടുംബാംഗങ്ങൾക്ക് ക്ഷമയും സ്ഥൈര്യവും നൽകി
നാഥൻ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ താങ്കളേയും ഉൾപ്പെടുത്തട്ടെ...ആമീൻ
(ചുരുങ്ങിയ സമയം കൊണ്ട് നല്ല നിലയിൽ സംഭാവന ശേഖരിക്കാൻ സ്വാധീനമുള്ള നന്മ മരങ്ങൾക്ക് രോഗിയെ കാണിച്ച് കുടുംബ പശ്ചാത്തലവും പറഞ്ഞ് സാമ്പത്തീക സഹായം ലഭ്യമാക്കാൻ കഴിയുമല്ലോ. പിന്നെ എന്തിനാണ് കുടുംബാംഗങ്ങളെ അവരുടെ നിസ്സഹായാവസ്ഥയിൽ പിടിച്ച് നിർത്തി കരയിപ്പിക്കുന്നതെന്ന് ചിന്തിക്കാറുണ്ട്. നിസ്സഹായാവസ്ഥയിലാണെങ്കിലും എല്ലാവർക്കുംഅഭിമാനമുണ്ടെന്ന്
നന്മ മരങ്ങളും ചിന്തിക്കട്ടെ.)

Latest News