Sorry, you need to enable JavaScript to visit this website.

ശ്രീ എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകം-എം.വി ഗോവിന്ദൻ

തിരുവനന്തപുരം- ശ്രീ എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണെന്നും അദ്ദേഹത്തെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ. വർഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവർത്തിക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എന്തും പറയാം. സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ഇടനില നിന്നുവെന്ന് പറയുന്നവർ എവിടെ വെച്ച് ഏത് ഹോട്ടലിൽ വെച്ചെന്ന് പറയണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. വർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയാണ് മതനിരപേക്ഷവാദിയായ ശ്രീ എമ്മിനെ പറ്റി അപവാദം പറയുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
 

Latest News