സൗദിയിലെ ആദ്യ ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍ അന്തരിച്ചു

അബ്ദുല്‍ അസീസ് അല്‍ദിരൈവിശ്

റിയാദ് - സൗദിയിലെ ആദ്യ ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍ അബ്ദുല്‍ അസീസ് ബിന്‍ ഇബ്രാഹിം അല്‍ദിരൈവിശ് നിര്യാതനായി. 96 വയസായിരുന്നു. ഹിജ്‌റ 1373 അവസാനത്തിലാണ് അബ്ദുല്‍ അസീസ് ബിന്‍ ഇബ്രാഹിം അല്‍ദിരൈവിശ് ദമാം, ഹുഫൂഫ്, റിയാദ് പാതയില്‍ തീവണ്ടി എന്‍ജിന്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. അതിനു മുമ്പ് ഹിജ്‌റ 1371-1373 കാലത്ത് അമേരിക്കക്കാര്‍ മാത്രമാണ് ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍മാരായി ജോലി ചെയ്തിരുന്നത്. സുല്‍ഫിയിലെ ഖബര്‍സ്ഥാനില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കി.


 

 

Latest News