സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

റിയാദ് - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും തമ്മില്‍ ചര്‍ച്ച നടത്തി.
 ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് അപ്പെന്‍ഡിക്‌സ് നീക്കം ചെയ്യാന്‍ വിജയകരമായ താക്കാല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയനായ സൗദി കിരീടാവകാശിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ ഖത്തര്‍ അമീര്‍, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ആയുരാരോഗ്യങ്ങള്‍ നേര്‍ന്നു.
സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും ശക്തമാക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ഖത്തര്‍ പിന്തുണക്കുമെന്നും സൗദി കിരീടാവകാശിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

 

Latest News