Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആറര ലക്ഷം റിയാല്‍ തട്ടിയെടുത്ത വിദേശികളുടെ സംഘം അറസ്റ്റില്‍

ജിദ്ദ - ആറര ലക്ഷത്തോളം റിയാല്‍ തട്ടിയെടുത്ത ആറംഗ സംഘത്തെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതു മുതല്‍ അമ്പതു വരെ വയസ് പ്രായമുള്ള പാക്കിസ്ഥാനികളാണ് അറസ്റ്റിലായത്. വ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം തടഞ്ഞുനിര്‍ത്തി കത്തി ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി 6,49,000 റിയാല്‍ തട്ടിയെടുത്ത സംഘത്തില്‍ രണ്ടു പേരെ റിയാദ് പോലീസുമായി ഏകോപനം നടത്തി റിയാദ് പ്രവിശ്യയില്‍ നിന്നും നാലു പേരെ ജിദ്ദയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മോഷണ തുകയില്‍ 2,39,760 റിയാല്‍ പ്രതികളില്‍ നിന്ന് വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News