Sorry, you need to enable JavaScript to visit this website.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്തൂടേ, പ്രതിയോട് സുപ്രീം കോടതി

ന്യൂദൽഹി- സ്‌കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനോട് പെൺകുട്ടിയെ വിവാഹം ചെയ്യാനാകുമോയെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷൻ കമ്പനിയിലെ ടെക്‌നീഷ്യനും പോക്‌സോ കേസിലെ പ്രതിയുമായ മോഹിത് സുഭാഷ് ചവാനോടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ ഇക്കാര്യം ചോദിച്ചത്. 
നിങ്ങൾ അവരെ വിവാഹം ചെയ്യുമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ഇല്ലെങ്കിൽ ജോലി നഷ്ടമാകും. ജയിലിലേക്ക് പോകേണ്ടി വരും. പ്രതിയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റീസ് പറഞ്ഞു. പെൺകുട്ടിയോട് മോശമായി പെരുമാറുന്നതിന് മുമ്പ് താനൊരു സർക്കാർ ജീവനക്കാരനാണെന്ന കാര്യം ഓർക്കേണ്ടതായിരുന്നുവെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. അവരെ വിവാഹം ചെയ്യണമെന്ന് നിങ്ങളെ നിർബന്ധിക്കുന്നില്ല. നിങ്ങളുടെ തീരുമാനം അറിയിക്കുക. അല്ലെങ്കിൽ ഞങ്ങൾ നിർബന്ധിച്ചിട്ടാണ് നിങ്ങൾ വിവാഹം ചെയ്തത് എന്ന് വ്യാഖ്യാനമുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
 

Latest News