Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറ് മാസത്തെ സമയം കൂടി 

ന്യൂദൽഹി- നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. ഇത് അവസാനത്തെ നീട്ടലാണെന്നും ഇതിൽ കൂടുതൽ സമയം നൽകില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് നൽകിയ ഹർജി ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി നൽകണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ കത്ത് നൽകിയിരുന്നു. 
ഇത് രണ്ടാം തവണയാണ് വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടിനൽകുന്നത്. നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
 

Latest News