തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നായിഡുവിനെ തടഞ്ഞു

ഹൈദരാബാദ്- ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പോലീസ് തടഞ്ഞു. ഇന്ന് രാവിലെ ചിറ്റൂർ ജില്ലയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നായിഡുവിനെ റെനിഗുണ്ട പോലീസ് തിരുപ്പതി വിമാനതാവളത്തിലെത്തി തടയുകയായിരുന്നു. വിമാനതാവളത്തിന് പുറത്തേക്കിറങ്ങാൻ നായിഡു ശ്രമിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. തുടർന്ന് നായിഡു വിമാനതാവളത്തിൽ നിലത്തിരുന്നു പ്രതിഷേധിച്ചു. മുക്കാൽ മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ നായിഡു തിരിച്ചുപോയി.
 

Latest News