Sorry, you need to enable JavaScript to visit this website.

മോഡിക്ക് തമിഴ് ഭാഷയോട് ബഹുമാനമില്ല-രാഹുൽ ഗാന്ധി

ചെന്നൈ-കേന്ദ്ര സർക്കാരിന് തമിഴ് ഭാഷയോട് ബഹുമാനമില്ലെന്നും, മോഡി പറയുന്നതെല്ലാം തലയാട്ടി സമ്മതിക്കുന്ന മുഖ്യമന്ത്രിയാണ് തമിഴ്‌നാടിനുള്ളതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു രാഹുൽ. തമിഴ് സംസ്‌കാരത്തെ അപമാനിക്കാൻ ആർ.എസ്.എസിനെ മുഖ്യമന്ത്രി അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മോഡി പറയുന്നു ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ചരിത്രമെന്ന്. തമിഴെന്താ ഇന്ത്യൻ ഭാഷയല്ലേ. തമിഴ് ചരിത്രം ഇന്ത്യയുടെ ഭാഗമല്ലേ?. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തമിഴ് സംസ്‌കാരത്തെ ബഹുമാനിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മൻ കീ ബാത്തിൽ തമിഴ് പഠിക്കാത്തതിൽ ദുഖമുണ്ടെന്ന് മോഡി പറഞ്ഞിരുന്നു. ഞാൻ തമിഴ് പഠിച്ചിട്ടില്ല. അത് അത്രമേൽ മനോഹരമായ ഭാഷയാണ്. ലോകം മൊത്തം തമിഴ് ഭാഷ പ്രശസ്തവുമാണ്,' എന്ന് പറഞ്ഞിരുന്നു.ഇതിനുള്ള മറുപടിയായാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
 

Latest News