നരേന്ദ്ര മോഡി കോവാക്‌സീൻ സ്വീകരിച്ചു

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി കോവിഡ് വാക്‌സീൻ സ്വീകരിച്ചു. ദൽഹി എയിംസിൽനിന്നാണ് മോഡി വാക്‌സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനാണ് മോഡി സ്വീകരിച്ചതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ ട്വീറ്റ് ചെയ്തു. യോഗ്യരായ പൗരന്മാരല്ലാം വാക്‌സീൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

'കോവിഡ് 19നെതിരയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായ എല്ലാ പൗരന്മാരും വാക്‌സീൻ സ്വീകരിക്കണം. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാമെന്ന് വാക്‌സീൻ സ്വീകരിച്ച ശേഷം മോഡി ട്വീറ്റ് ചെയ്തു.
 

Latest News