Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാദിദവാസിർ കെ.എം.സി.സിയുടെ ബൈത്തു റഹ്മ സമർപ്പണം ഇന്ന്

വാദിദവാസിർ കെ.എം.സി.സി നിർമിച്ച് ഇന്ന് കൈമാറുന്ന കൊല്ലം  ചവറ വടക്കുംതലയിലെ ബൈത്തു റഹ്മ വീട്.

വാദിദവാസിർ- കെ.എം.സി.സി വാദിദവാസിർ കമ്മിറ്റിയുടെ ബൈത്തു റഹ്മ സമർപ്പണം ഇന്ന്. സൗദി കെ.എം.സി.സി വാദി ദവാസിർ സർവീസ് സെന്റർ കമ്മിറ്റി കൊല്ലം ജില്ലയിൽ ചവറ നിയോജക മണ്ഡലത്തിൽ വടക്കുംതലയിൽ എട്ടര ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ചു നൽകുന്ന ബൈത്തു റഹ്മയുടെ സമർപ്പണമാണ് മാർച്ച് 1 തിങ്കളാഴ്ച വൈകിട്ട് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നത്. ഇതു സംബന്ധിച്ച് കന്നേറ്റി പള്ളിമുക്കിൽ ചേരുന്ന പൊതുസമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പന്മന പഞ്ചായത്തിൽ നിന്നു വിജയിച്ച യു.ഡി.എഫ് സാരഥികളെയും സൗദി കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി കൺവീനർ റഫീഖ് പാറക്കലിനെയും യോഗത്തിൽ വെച്ച് ആദരിക്കും. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രസംഗിക്കും. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാ പ്രവർത്തനവും പൂർത്തിയായതായി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീനും ജനറൽ സെക്രട്ടറി കെ.പി സിദ്ദീഖ് കോഴിച്ചെനയും അറിയിച്ചു.
 

Tags

Latest News