Sorry, you need to enable JavaScript to visit this website.

വീടിനടിയിൽ കുഴിച്ചിട്ട വെള്ളി മോഷ്ടിക്കാൻ ചെലവിട്ടത് 87 ലക്ഷം; 20 അടി നീളമുള്ള തുരങ്കം നിർമിച്ചു

ജയ്പുര്‍- വീടിനടിയിൽ കുഴിച്ചിട്ട വെള്ളി മോഷ്ടിക്കാൻ മോഷ്ടാക്കൾ ചെലവഴിച്ചത് 87 ലക്ഷം രൂപ. മാസങ്ങളോളം പരിശ്രമിച്ച് വലിയ തുരങ്കം തീർത്താണ് വെള്ളിയുടെ വൻ ശേഖരം മോഷണം നടത്തിയത്. ജയ്പൂരിലാണ് സംഭവം.

ജയ്പൂരിലെ വൈശാലി നഗറിൽ താമസക്കാരമായ ഡോ. സുനീത് സോണി തന്റെ വീടിന്റെ ബേസ്മെന്റിൽ വൻ വെള്ളി ശേഖരം കുഴിച്ചിട്ടിരുന്നു. ഇതിലേക്കാണ് മോഷ്ടാക്കൾ തൊട്ടടുത്ത പറമ്പിൽ നിന്ന് തുരങ്കമുണ്ടാക്കിയത്.

ഇരുപതടി നീളത്തിലും പത്തടി താഴ്ചയിലുമാണ് തുരങ്കം തീർത്തിരിക്കുന്നത്. ഇതിനായി ഡോക്ടറുടെ വീടിന്റെ തൊട്ടടുത്തുള്ള പറമ്പ് മോഷ്ടാക്കൾ 87 ലക്ഷത്തിന് വിലയ്ക്ക് വാങ്ങി. ഇതിനു ശേഷം പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഒരു മുറിയുടെ ഉള്ളിൽ നിന്ന് കുഴിച്ച് ചെല്ലുകയായിരുന്നു. മുറിയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ മോഷ്ടാക്കൾ അതിന്റെ ജനാലകൾ കല്ല് വെച്ച് അടയ്ക്കുകയും ചെയ്തിരുന്നു.

മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളാണ് മോഷ്ടാക്കൾ നടത്തിയതെന്നാണ് വിവരം. 44കാരനായ ഡോക്ടർ തന്റെ ബന്ധുക്കൾക്കു കൂടി അവകാശമുള്ള വെള്ളിയാണ് വീടിനടിയിൽ കുഴിച്ചിട്ടത്.

അതെസമയം എത്ര വെള്ളി ശേഖരമുണ്ടായിരുന്നവെന്നത് ഡോക്ടർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. തന്റെ ബന്ധുക്കൾക്ക് മാത്രമേ കണക്കറിയൂ എന്നും അവരോട് ചോദിച്ചിട്ട് പറയാമെന്നുമാണ് ഡോക്ടർ പറയുന്നത്. നഷ്ടപ്പെട്ടത് 1 കോടി മൂല്യമുള്ള വെള്ളിയാണെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ദിവസങ്ങളോളമെടുത്താണ തുരങ്കം നിർമിച്ചത്. തിരങ്കത്തിന്റെ വാതിൽക്കൽ ഇരുമ്പുഷീറ്റ് ഇട്ട് മറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ തന്നെ കെട്ടിടത്തിനകത്തേക്ക് ചെല്ലുന്ന ആർക്കും ഇങ്ങനെയൊരു തുരങ്കം അവിടെയുള്ളത് ഒറ്റനോട്ടത്തിൽ അറിയില്ല.

മൂന്ന് മാസം മുമ്പാണ് ഡോക്ടർ വെള്ളി കുഴിച്ചിട്ടത്. അന്നു മുതൽക്കു തന്നെ മോഷ്ടാക്കളുടെ തയ്യാറെടുപ്പും തുടങ്ങിയിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഡോക്ടറുടെ ഒരു സുഹൃത്തിനു കൂടി ഈ മോഷണത്തിൽ പങ്കുണ്ടെന്നാണ് വിവരം.

Latest News